കേന്ദ്ര മന്ത്രി നിഷിത്​​ പ്രമാണിക്​ ബംഗ്ലാദേശിയെന്ന്​; അന്വേഷണത്തിന്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതി കോൺഗ്രസ്​ എം.പി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്​ പിന്നാലെ കേന്ദ്ര മന്ത്രി നിഷിത്​​ പ്രമാണിക്കിന്‍റെ ഇന്ത്യൻ പൗരത്വത്തെ ചോദ്യം ചെയ്​ത്​ കോൺഗ്രസും രംഗത്ത്​. അസമിൽ നിന്നുള്ള കോൺഗ്രസ്​ എം.പി റിപുൺ ബോറയാണ്​ പ്രമാണിക്ക്​ ഇന്ത്യൻ പൗരനാണോ അതോ ബംഗ്ലാദേശിയാണോ എന്ന്​ അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ ആവശ്യപ്പെട്ടു.

'നിഷിത് പ്രമാണിക്കിന്‍റെ യഥാർഥ ജന്മസ്ഥലത്തെക്കുറിച്ചും പൗരത്വത്തെ കുറിച്ചും സുതാര്യമായി അന്വേഷണം നടത്തണം. രാജ്യമെമ്പാടും ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ മുഴുവൻ പ്രശ്നങ്ങളിലും വ്യക്തതത വരുത്തണമെന്ന്​ അഭ്യർഥിക്കുന്നു'-ബോറ മോദിയോട്​ ആവശ്യപ്പെട്ടു.

ബംഗാളിലെ കുച്ച്​ബിഹാറിൽ നിന്നുള്ള എം.പിയായ പ്രമാണിക്​ തൃണമൂൽ കോൺഗ്രസ്​ അംഗമായിരുന്നു. 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയത്​. കേ​ന്ദ്രമന്ത്രിയായതിന്​ പിന്നാലെ പ്രമാണിക്കിനെ അഭിനന്ദിച്ച്​ ഒരു ബംഗ്ലാദേശി ഫേസ്​ബുക്ക്​ പേജിൽ വന്ന പോസ്റ്റാണ്​ വിവാദങ്ങൾക്ക്​ തിരികൊളുത്തിയത്​. 'ബംഗ്ലദേശിന്‍റെ പുത്രൻ' എന്നാണ് പോസ്റ്റിൽ​ അദ്ദേഹ​ത്തെ വിശേഷിപ്പിച്ചത്​.

ഒരു വിദേശ പൗരൻ കേന്ദ്രമന്ത്രിയാണെന്നത് ആശങ്കാജനകമാണെന്നും ഇത് വ്യക്തമാക്കുന്നതിനായി അന്വേഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ കത്തിൽ ആവശ്യപ്പെട്ടതായും ബോറ ട്വിറ്ററിൽ കുറിച്ചു.

ബംഗ്ലാദേശിലെ ഗായ്​ബന്ധ ജില്ലയിലെ പലസ്​ബാരി പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഹരിനാഥ്​പുരിലാണ്​ പ്രമാണിക്​ ജനിച്ചതെന്നാണ്​ റിപ്പോർട്ടുകൾ​. കമ്പ്യൂട്ടർ പഠനത്തിനായാണ്​ പ്രമാണിക്​ പശ്ചിമ ബംഗാളിൽ എത്തിയതെന്ന്​ ബോറ പറഞ്ഞു. കമ്പ്യൂട്ടർ ബിരുദം കരസ്​ഥമാക്കിയ ശേഷം തൃണമൂലിൽ ചേരുകയും പിന്നീട്​ ബി.ജെ.പിയിൽ എത്തുകയുമായിരുന്നുവെന്ന്​ ബോറ ആരോപിച്ചു.

എന്നാൽ വാദങ്ങൾ നിഷേധിച്ച പ്രമാണികുമായി അടുത്ത വൃത്തങ്ങൾ അദ്ദേഹം ഇന്ത്യയിലാണ്​​ ജനിച്ച്​ വളർന്നതെന്ന്​ അവകാശപ്പെട്ടു. വിവാദങ്ങളിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്​​ൈസറ്റിൽ മന്ത്രിമാരുടെ പട്ടികയിൽ പ്രമാണിക്കിന്‍റെ പേരും ചിത്രങ്ങളും കാണുന്നി​ല്ലെന്ന്​​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു. വെബ്​സൈറ്റിലെ 'എബൗട്ട്​ അസ്​' സെക്ഷനിൽ സഹമന്ത്രിമാരുടെ പട്ടികയിൽ നിത്യാനന്ദ റായ്​യുടെയും അജയ്​കുമാർ മിശ്രയുടെയു​ം പേര്​ വിവരങ്ങൾ മാത്രമേ ഉള്ളൂ. റായ്​ നേര​ത്തെ മന്ത്രിസഭയിൽ ഉണ്ടെങ്കിലും മിശ്ര ജൂലൈ ഏഴിന്​ നടന്ന മന്ത്രിസഭ പുന:സംഘടനയിൽ ഇടംനേടി വന്നയാളാണ്​.


പ്രമാണിക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൂടെ കായിക യുവജനക്ഷേമ വകുപ്പ്​ സഹമന്ത്രിയുമാണ്​. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെന്നാണ്​ പ്രമാണികിന്‍റെ ട്വിറ്റർ, ഫേസ്​ബുക്ക്​ ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. എന്നാൽ കായിക യുവജനക്ഷേ മന്ത്രാലയത്തിന്‍റെ വെബ്​സൈറ്റിൽ അദ്ദേഹത്തിന്‍റെ പേര്​ വിവരങ്ങളുണ്ട്​.


ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷം സ്​ഥിരം ഉന്നയിക്കുന്നതാണെന്നും അവ​ തെളിയിക്കാൻ തെളിവ്​ ​കൊണ്ടുവര​േട്ടയെന്ന്​ ബംഗാൾ ബി.ജെ.പി വക്താവ്​ സമിക്​ ഭട്ടാചാര്യ പറഞ്ഞു. 2019 ലോക്​സഭ, 2021 ബംഗാൾ തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലങ്ങളിൽ ബംഗാളിലെ ദിൻഹാതയിലെ മേൽവിലാസമാണ്​ പ്രമാണിക്​ നൽകിയിരുന്നത്​.

Tags:    
News Summary - Congress MP seeks probe into nationality of MoS Home Nisith Pramanik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.