കോൺഗ്രസിൻെറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും സൈബർ ആക്രമണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്തതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിലും ഹാക്കർമാരുടെ ആക്രമണം. @INCIndia എന്ന ട്വിറ്റർ അക്കൗണ്ടിലാണ് അധിക്ഷേപകരമായ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഹാക്കർമാർ സൃഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ ബുധനാഴ്ച വൈകുന്നേരം നിരവധി അശ്ളീല പോസ്റ്റുകളാണ് വന്നത്. രാഹുലിന്‍െറ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

‘എന്‍െറ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പോസ്റ്റുകളിലൊന്ന്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തുകളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്.

രാഹുലിന്‍െറ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതായും ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ളെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി.

 
 

Tags:    
News Summary - Congress Party's Twitter Account Hacked, Abusive Tweets Posted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.