ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി കോൺഗ്രസ്. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്നാണ് കോൺഗ്രസ് നീക്കം. എം.എൽ.എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.
ബസുകളിൽ എം.എൽ.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രിയങ്ക ഹിമാചൽ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചൽ പ്രദേശിൽ നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും 30ലേറെ സീറ്റുകളിലാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.