കോൺഗ്രസ് അധ്യക്ഷൻ: ദിഗ്‍വിജയ് സിങ് പിന്മാറും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ദിഗ്‍വിജയ്സിങ് പിന്മാറിയെന്ന് സൂചന. മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കൊടുവിലാണ് ദിഗ്‍വിജയ് സിങ് പിന്മാറുന്നുവെന്ന വാർത്തകൾ വരുന്നത്. മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ദിഗ് വിജയ് സിങ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

ഇതോടെ ഗാന്ധികുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാർഥി ഖാർഗെയാകുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ നിഷ്പക്ഷരാണെന്ന് ഗാന്ധികുടുംബം പറയുമ്പോഴും, മത്സരിക്കാൻ ഖാർഗെയോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ​കോൺഗ്രസിന്റെ മുതർന്ന നേതാവ് കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ഖാർഗെ. സ്ഥാനാർഥിത്വത്തിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചിട്ടുണ്ട്. ഒറ്റപ്പദവി തീരുമാനം ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാജി​വെച്ചേക്കും. അതേസമയം, ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിനു ശേഷമാണ് മത്സരത്തില നിന്ന് പിൻമാറുമെന്ന് ദിഗ്‍വിജയ് സിങ് സൂചന നൽകിയത്.

രണ്ടാം സ്ഥാനാർഥി ശശി തരൂർ ഇന്ന് ഉച്ചക്ക് മുമ്പ് നാമ നിർദേശ പത്രിക സമർപ്പിക്കും. വൈകീട്ട് മൂന്ന് വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. 

Tags:    
News Summary - Congress president: Digvijay Singh will step down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.