കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറങ്ങി; 30 വരെ പത്രിക സമർപ്പിക്കാം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഈമാസം 24 മുതൽ 30 വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിന് സൂഷ്മ പരിശോധന നടക്കും.

അന്നു തന്നെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിടും. ഒക്ടോബർ എട്ടുവരെ പത്രിക പിൻവലിക്കാം. 17ന് തെരഞ്ഞെടുപ്പും 19ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് നീതിയുക്തമായിരിക്കുമെന്നും താൻ ഒരു സ്ഥാനാർഥിയെയും പിന്തുണക്കില്ലെന്നും മുതിർന്ന നേതാവ് സോണിയ ഗാന്ധി പറഞ്ഞു.

മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുൻ കേന്ദ്രമന്ത്രി ശശി തരൂർ എന്നിവർ മത്സരിക്കുന്നുണ്ട്. വ്യാഴാഴ്ച സോണിയാ ഗാന്ധിയെ കണ്ടതിനു ശേഷം പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Congress President Election: Notification Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.