കോൺഗ്രസ് പ്രസിഡന്‍റ്: സമവായത്തിന് ശ്രമമെന്ന് ജയറാം രമേശ്

ആലപ്പുഴ: കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമവായത്തിന് ശ്രമിക്കുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. ആലപ്പുഴ കുത്തിയതോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമവായമില്ലെങ്കിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. കോൺഗ്രസിൽ നാല് തവണ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് സമയങ്ങളില്‍ സമവായത്തിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. സോണിയക്കും രാഹുലിനും മറ്റാര്‍ക്കെങ്കിലും മത്സരിക്കുന്നതിന് തടസ്സമില്ല. ഇത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ആശയക്കുഴപ്പവുമില്ല. സംഘടന തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ ചിന്തിക്കുന്നത്.

കേരളത്തിലെ യാത്ര 29ന് പൂര്‍ത്തിയാകും. 23ന് വിശ്രമമാണ്. 2024 തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കുകയെന്നത് ഇതിന്റെ ലക്ഷ്യങ്ങളില്‍പെട്ടതാണ്. ഭാരത് ജോഡോ യാത്ര സി.പി.എമ്മിനെയും ബി.ജെ.പിയെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലെ തര്‍ക്കം നാടകമാണ്. ഗവര്‍ണര്‍ ആര്‍.എസ്.എസും മുഖ്യമന്ത്രി സി.പി.എമ്മും ആണെങ്കിലും സി.പി.എമ്മിന്‍റെ ബീ ടീമാണവർ. യാത്രയെ പിന്തുണക്കുന്നതില്‍ സി.പി.എമ്മില്‍ രണ്ടഭിപ്രായമുണ്ട്. യെച്ചൂരിയുടെ അഭിപ്രായമല്ല മറ്റുചിലര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress President: Jairam Ramesh said that there is an effort for consensus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.