ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻ.ഡി.എ മുന്നണിക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ മുദ്രാവാക്യങ്ങളാണ് നല്‍കുന്നതെന്ന് രാഹുൽ ട്വിറ്റിലൂടെ കുറ്റപ്പെടുത്തി. വളർച്ചയുടെ മിക്ക മേഖലകളിൽ ഇന്ത്യയെ ചൈന മറികടന്നതായും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
"പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവെച്ച 9,860 കോടി രൂപയില്‍ ഏഴു ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടിരിക്കുകയാണ്" -രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയിലെ മത്സ്യബന്ധന ഗ്രാമമായ ഷെൻഷെൻ മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വിഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി വിഡിയോ കാണാനും തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോദിയെ ഉപദേശിക്കാനും മോദി ഭക്തരോട് രാഹുൽ ആവശ്യപ്പെടുന്നു.
Dear Modi bhakts, Out of 9,860 crores for the Smart Cities only 7% has been used. China is out competing us while your master gives us empty slogans. Please watch this video and advise him to focus on what matters- job creation for India.#BJPEmptyPromiseshttps://t.co/o6C0NzteqX
— Office of RG (@OfficeOfRG) December 31, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.