വോട്ടെണ്ണല്‍കേന്ദ്രത്തില്‍ വൈ-ഫൈ; യന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് കാവല്‍


ന്യൂ​ഡ​ല്‍ഹി: ഗു​ജ​റാ​ത്തി​ലെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ വോ​ട്ടെ​ണ്ണ​ലി​ന് മ​ണി​ക്കൂ​റു​ക​ള്‍ അ​വ​ശേ​ഷി​ക്കെ വോ​ട്ടെ​ടു​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ-​ഫെ പ്ര​വ​ര്‍ത്തി​പ്പി​ച്ച​ത് വി​വാ​ദ​മാ​യി. അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സൂ​റ​ത്തി​ലെ ഗാ​ന്ധി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ല്‍ വൈ-​ഫൈ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​ത് ക​െ​ണ്ട​ത്തി​യ​തി​നെ​തു​ട​ര്‍ന്ന് കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ര്‍ന്ന് ഒ​രു വൈ-​ഫൈ ഓ​ഫാ​ക്കി​യെ​ങ്കി​ലും അ​ഞ്ച് വൈ-ൈ​ഫ​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ച്ചു. 

ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ബ്ലൂ​ടൂ​ത്ത് ക​െ​ണ്ട​ത്തി​യ​തോ​ടെ പ​ല വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ​െപാ​ലീ​സി​നു​പു​റ​മെ ത​ങ്ങ​ളു​ടെ ര​ണ്ട് പ്ര​തി​നി​ധി​ക​ളെ​കൂ​ടി കാ​വ​ല്‍ നി​ര്‍ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. സൂ​റ​ത്തി​ലെ ഗാ​ന്ധി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ല്‍ കാ​വ​ല്‍ നി​ന്ന് ര​ണ്ട് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​ണ് വൈ-​ഫൈ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടു​പി​ടി​ച്ച​ത്. തു​ട​ര്‍ന്ന് ക​ല​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ലെ​ത്തി​യ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി അ​ശോ​ക്​ ജീ​രാ​വാ​ല വൈ-​ഫൈ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന​മോ വൈ-​ഫൈ, എ​യ​ര്‍ടെ​ല്‍ വൈ-​ഫൈ, ബി.​എ​സ്.​എ​ൻ.​എ​ല്‍ വൈ-​ഫൈ എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി ക​​ണ്ടെ​ത്തി. ന​മോ വൈ-​ഫൈ ഇ.​വി.​എം ഹാ​ക്ക് ചെ​യ്യാ​നു​ള്ള​താ​ണെ​ന്ന് ആ​രോ​പി​ച്ച് ജീ​രാ​വാ​ല പ്ര​തി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍ന്ന് അ​ത് പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ പ​േ​ക്ഷ, മ​റ്റു​ള്ള​വ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ക്കി​യി​ല്ല.

ശ​നി​യാ​ഴ്ച പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ക്കി​യ ന​മോ വൈ-​ഫൈ ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ണ്ടും പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. എ​യ​ര്‍ടെ​ല്ലി​​​െൻറ​യും ബി.​എ​സ്.​എ​ന്‍.​എ​ല്ലി​​​െൻറ​യും അ​ഞ്ച് വൈ-​ഫൈ ക​ണ​ക്​​ഷ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് നി​ര്‍ത്താ​ന്‍ ക​ല​ക്ട​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

Tags:    
News Summary - Congress protect evm in gujarat election-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.