സഭാ സമിതികൾ ബി.ജെ.പി കൈയടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: നാ​ലു പ്ര​ധാ​ന പാ​ർ​ല​മെ​ന്റ് സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലൊ​ന്ന് കീ​ഴ്വ​ഴ​ക്കം അ​നു​സ​രി​ച്ച് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി സ്പീ​ക്ക​ർ ഓം ​ബി​ർ​ല​ക്ക് ക​ത്ത​യ​ച്ചു. ആ​ഭ്യ​ന്ത​രം, വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ധ​ന​കാ​ര്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് നാ​ലു പ്ര​ധാ​ന സ്ഥി​രം​സ​മി​തി​ക​ൾ.

പാ​ർ​ല​മെ​ന്റ് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​ക​ളെ സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പി​ടി​ച്ചു​വാ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ൽ 44 എം.​പി​മാ​രു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് നാ​ലു പ്ര​ധാ​ന ക​മ്മി​റ്റി​ക​ളി​ൽ മൂ​ന്നി​ന്റെ​യും അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ലോ​ക്സ​ഭ​യി​ൽ 53 പേ​ർ കോ​ൺ​ഗ്ര​സി​നു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന സ​മി​തി​ക​ളി​ലൊ​ന്നി​ന്റെ​യും അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​റി​നെ​ന്ന് ചൗ​ധ​രി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Congress protesting BJP's takeover of chairmanship of parliamentary standing committees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.