കോൺഗ്രസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അക്രമണങ്ങളിലേക്ക് തള്ളിയിട്ടെന്ന് അമിത് ഷാ

ന്യൂഡൽഹി: 70 വർഷംകൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് അക്രമണത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിയിട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കഴിഞ്ഞ എട്ടുവർഷം കൊണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ മുഖ്യധാരയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അസമിൽ പുതുതായി നിർമിച്ച ബി.ജെ.പി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിന് കീഴിൽ സമാധാനത്തിന്‍റേയും പുരോഗതിയുടേയും പാതയിൽ മുന്നേറി. 9,000 ആളുകൾ ആയുധം ഉപേക്ഷിച്ചതിലൂടെ ബി.ജെ.പി അസമിൽ സമാധാനം കൊണ്ടുവന്നു' -അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രളയത്തിൽ നിന്നും രക്ഷിക്കുന്നതിനായി ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ അസം സർക്കാറിനോട് ആവശ്യപ്പെട്ട അമിത് ഷാ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാ മേഖലകളിലും അടിസ്ഥാന വികസനത്തിന് തുടക്കമിട്ടതായും പറഞ്ഞു.

Tags:    
News Summary - Congress pushed North east to violence and anarchy: Amit Shah in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.