ന്യൂഡൽഹി: ഏഴു വർഷമായി കേൾക്കുന്ന ഓരോ പ്രഖ്യാപനങ്ങളുടെ ആവർത്തനമല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മറ്റൊന്നുമില്ലെന്ന് കോൺഗ്രസ്. ഓരോന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, ഒന്നും നടപ്പാക്കുന്നില്ല. 100 ലക്ഷം കോടിയുടെ പദ്ധതി രണ്ടു വർഷം മുമ്പും പ്രഖ്യാപിച്ച മോദി ഒന്നും നടപ്പാക്കിക്കണ്ടില്ല. വീണ്ടും അതു തന്നെ പ്രഖ്യാപിക്കുേമ്പാൾ, തുകയുടെ കണക്കെങ്കിലും മാറ്റാൻ തയാറാകണം.
കഷ്ടപ്പെടുന്നവർക്കും പരാതിപ്പെടുന്നവർക്കും ചെവി കൊടുക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി സമരം ചെയ്യുന്ന കർഷകരോട് മോദിക്ക് ഒന്നും പറയാനില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുമില്ല. വെറുതെ ഗിരി പ്രഭാഷണം നടത്തിയിട്ട് എന്താണ് കാര്യമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല എന്നിവർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.