കോൺഗ്രസ് 'സഹോദരി-സഹോദര' പാർട്ടിയായി ചുരുങ്ങിയെന്ന് ബി.ജെ.പി അധ്യക്ഷൻ

ഭുവനേശ്വർ: കോൺഗ്രസ് 'സഹോദരി-സഹോദര' പാർട്ടിയായി ചുരുങ്ങിയെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ. കോൺഗ്രസ് അധികകാലം ദേശീയപാർട്ടിയായി തുടരില്ല. ബി.ജെ.പി മത്സരിക്കുന്നത് കുടുംബപാർട്ടികളോടാണെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു നഡ്ഡ.

'18 കോടിയോളം അംഗങ്ങളുള്ള പാർട്ടിയാണ് ഞങ്ങളുടേത്. ലോക്സഭയിൽ 302 എം.പിമാരും രാജ്യസഭയിൽ 92എം.പിമാരും ആകെ 1394 എം.എൽ.എമാരും ഏകദേശം 120 മേയർമാരും ഞങ്ങൾക്കുണ്ട്. ഇത്രയും അംഗസംഖ്യയുള്ള മറ്റൊരു പാർട്ടി ലോകത്തില്ല. ഞങ്ങളെ സംബന്ധിച്ച് പ്രഥമ പരിഗണന രാജ്യത്തിനാണ്. ബി.ജെ.പി ഒരു കേഡർ പാർട്ടിയാണ്, അതേസമയം വൻ ജനാവലി പിന്തുടരുന്ന ബഹുജനപാർട്ടിയുമാണ്' -നദ്ദ പറഞ്ഞു.

ബി.ജെ.പി മത്സരിക്കുന്നത് കുടുംബാധിഷ്ഠിത പാർട്ടികളോടാണ്. കുടുംബാംഗങ്ങളാണ് പ്രാദേശിക പാർട്ടികൾ നയിക്കുന്നത്. തുടക്കം മുതൽ സ്വന്തം തത്വങ്ങൾ അനുസരിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നതും ദേശീയപാർട്ടിയായി തുടരുന്നതും -നഡ്ഡ പറഞ്ഞു. 

Tags:    
News Summary - Congress reduced to brother-sister party, says JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.