ന്യൂഡൽഹി: ജമ്മുകശ്മീരിനെ ‘ഇന്ത്യ അധീന കശ്മീർ’ എന്ന് രേഖപ്പെടുത്തിയ ബുക്ക്ലെറ്റ് ഇറക്കി കോൺഗ്രസ് വെട്ടിലായി. ഭരണകക്ഷികളും സാമൂഹിക മാധ്യമങ്ങളും കോൺഗ്രസിനെ ശക്തമായി വമർശിച്ചു. കോൺഗ്രസിെൻറ ഉത്തർ പ്രദേശ് ഘടകം പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് ഇന്ത്യയുടെ മാപ്പിൽ കശ്മീരിനെ ഇന്ത്യ അധീന കശ്മീർ എന്ന് പരാമർശിച്ചത്.
കേന്ദ്ര സർക്കാറിെൻറ മൂന്നാം വാർഷികത്തിൽ ദേശീയ സുരക്ഷയിലെ വീഴ്ച, ഭരണ പരാജയം, പാകിസ്താനും ചൈനയുമായി വഷളായ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ രാജ്യസഭയിെല കോൺഗ്രസ് നേതാവ് ആസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തതാണ് ബുക്ക്ലെറ്റ്.
പാകിസ്താൻ ദേശസ്നേഹികളാണ് കോൺഗ്രസ് എന്ന് ബി.ജെ.പി വിമർശിച്ചു. ഇത് ക്ഷമിക്കാവുന്ന തെറ്റല്ല. കോൺഗ്രസിെൻറ മുതിർന്ന നേതാവ് തന്നെ കശ്മീരിനെ ഇന്ത്യ അധീന കശ്മീരായി ചിത്രീകരിക്കുന്നു. പാകിസ്താെൻറ ഭാഷയാണോ കോൺഗ്രസ് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. പാർലമെൻറ് പ്രമേയങ്ങൾ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് പറയുേമ്പാൾ കശ്മീരിനെ മുഴുവൻ ഇന്ത്യ പിടിച്ചെടുത്തത് എന്ന നിലയിൽ ചിത്രീകരിക്കുന്നത് വിഘടന വാദികൾക്ക് സന്തോഷം നൽകുന്നതും ദേശസ്നേഹികളെ വേദനിപ്പിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കോൺഗ്രസ് പാർട്ടി മാപ്പ് പറഞ്ഞു. പ്രിൻറിങ് പ്രശ്നമാണെന്നും എന്നാലും ഇത്തരമൊരും തെറ്റ് അനുവദിക്കാൻ പാടില്ലാത്തതായിരുന്നെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. ഇൗ വൻ അബദ്ധത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഇത്തരമൊരു മാപ്പ് പുറത്തിറക്കാൻ പാടില്ലായിരുന്നുവെന്നും അജയ് മാക്കൻ പറഞ്ഞു. ബി.ജെ.പിയും അവരുടെ വെബ്സൈറ്റിൽ ഇതുപോലെ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് കാണിക്കുന്ന ഒരു മാപ്പ് പ്രസിദ്ധീകരിച്ചിരുന്നെന്നും എന്നാൽ തെറ്റ് അംഗീകരിക്കാൻ തയാറായിരുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.