ചെന്നൈ: റഫാൽ വിമാന ഇടപാടുമായി ബന്ധെപ്പട്ട ധാരണപത്രത്തിൽ മാറ്റംവരുത്തിയത് കോൺഗ്രസാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ചെന്നൈ പറങ്കിമല സൈനിക കേന്ദ്രത്തിൽ നടന്ന ‘സർജിക്കൽ സ്ട്രൈക്ക്’ രണ്ടാം വാർഷിക ദിനാചരണത്തിൽ പെങ്കടുത്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭരണത്തിലും സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
സർക്കാർ സ്ഥാപനമല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്താമെന്ന മാറ്റം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറാണെന്നും മന്ത്രി പറഞ്ഞു. ശബരിമല സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ക്ഷമയോടെ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.