ദിസ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളിലെ തർക്കങ്ങൾ മുതൽ നേതാക്കളുടെ കൂറുമാറ്റം വരെയുള്ള നിരവധി സംഭവ വികാസങ്ങൾക്കാണ് രാജ്യം സാക്ഷിയാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ തകർച്ചയും പുതിയ രാഷ്ട്രീയ കക്ഷികളുടെ ഉദയവും തുടങ്ങിയ നിരവധി നാടകീയ സംഭവങ്ങൾ രാജ്യത്ത് തുടർന്നു കൊണ്ടിരിക്കുകയാണ്. അസമിലെ കോൺഗ്രസ് മുൻ പി.സി.സി അധ്യക്ഷനും രാജ്യസഭാംഗവുമായ റിപുൺ ബോറ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്നാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിൽ പാർട്ടി സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ടി.എം.സിക്ക് ബോറയുടെ വരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ബദലായി ഉയർന്നുവരാനാണ് ടി.എം.സി ശ്രമിക്കുന്നത്.
കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകൾ റിപുൺ ബോറ നിഷേധിച്ചിട്ടുണ്ട്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ നേതാക്കൾ കൂറുമാറുന്നത് ദേശീയ പാർട്ടിക്ക് വലിയ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.