ന്യൂഡൽഹി: ബി.ജെ.പിയുമായി നേരിട്ട് പോരാടേണ്ട 200ലേറെ സീറ്റുകളിൽ കോൺഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കണമെന്ന തേജസ്വി യാദവിന്റെ നിർദേശത്തിനെതിരെ കോൺഗ്രസും ആർ.ജെ.ഡിയും തമ്മിൽ പോര്.
''കോൺഗ്രസിന് നിങ്ങളുടെ ഉപദേശം ആവശ്യമില്ല. പാർട്ടി എന്തുചെയ്യണമെന്ന് കോൺഗ്രസുകാർ തന്നെ തീരുമാനിക്കുമെന്ന് പാർട്ടി സമൂഹ മാധ്യമ വിഭാഗം ദേശീയ കൺവീനർ സരൾ പട്ടേൽ ട്വീറ്റ് ചെയ്തു. ആർ.ജെ.ഡി സോഷ്യൽ മീഡിയ കൺവീനർ ആകാശ് ഇതിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു.
തെരഞ്ഞെടുപ്പിൽ നോട്ടക്കെതിരെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈ അഹങ്കാരം നോട്ടയെക്കാൾ താഴെയെത്തിക്കും. അടുത്തിടെ ആർ.ജെ.ഡി വിജയിച്ച ബൊച്ചാഹ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയവും ട്വീറ്റിൽ പരാമർശിച്ചു.2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ സഖ്യം ഉറപ്പിക്കണമെന്ന് യാദവ് തിങ്കളാഴ്ച ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.