ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ലക്ഷ്യം 150 സീറ്റാണെന്ന് പ്രവർത്തക സമിതി നിശ്ചയിച്ചുവെന്ന മട്ടിലുള്ള പ്രചാരണങ്ങൾ കോൺഗ്രസ് വൃത്തങ്ങൾ നിഷേധിച്ചു. തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച് മുതിർന്ന നേതാവ് പി. ചിദംബരം പ്രവർത്തക സമിതിയിൽ നടത്തിയ പരാമർശങ്ങളാണ് ലക്ഷ്യം 150 സീറ്റ് എന്ന പ്രതീതിയുണ്ടാക്കിയത്.
എന്നാൽ, ചിദംബരവും 150 സീറ്റാണ് ലക്ഷ്യമെന്നല്ല പറഞ്ഞത്. 12 സംസ്ഥാനങ്ങളിൽനിന്ന് 140-150 സീറ്റ് കോൺഗ്രസിന് നേടാനാവും. അതുകൂടാതെ, പ്രാദേശിക പാർട്ടികളുമായി തന്ത്രപരമായ സഖ്യങ്ങൾ ഉണ്ടാക്കിയാൽ വീണ്ടുമൊരു 150 സീറ്റുകൂടി നേടാൻ പറ്റും. അങ്ങനെ കേവല ഭൂരിപക്ഷത്തിനുവേണ്ട 272ഉം കടന്ന് 300 വരെ സീറ്റ് കോൺഗ്രസിന് നേടാനാവുമെന്നാണ് ചിദംബരം പറഞ്ഞത്. പ്രവർത്തക സമിതിയുടെ വിവരങ്ങൾ വാർത്താലേഖകരെ അറിയിച്ചത് മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടും പാർട്ടി വക്താവ് രൺദീപ്സിങ് സുർേജവാലയുമാണ്.
200ലധികം സീറ്റ് കോൺഗ്രസ് നേടിയാൽ രാഹുൽ ഗാന്ധി പ്രതിപക്ഷ സഖ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായി ഉയർന്നുവരുമെന്ന് സുർജേവാല പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ നേതാവും മുഖവും രാഹുൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.