ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെയെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഒരു വർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണെന്ന് കോൺഗ്രസ് വിശദീകരണം. ബി.ജെ.പി യുടെ താൽപര്യമനുസരിച്ചാണ് മാധ്യമങ്ങൾ അത് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. 2019 ജൂലൈ ഒന്നിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണ് അത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ സാഹചര്യത്തിൽ അതിനെ പിന്തുണച്ച് നടത്തിയ പ്രസ്താവനയായിരുന്നു പ്രിയങ്കയുടേത്.
നേരത്തെ, രാഹുലിന് ഉന്നത സ്ഥാനത്തേക്ക് എത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജിവെക്കാൻ ഒരുങ്ങിയെങ്കിലും രാഹുൽ അതിന് വഴങ്ങിയിരുന്നില്ലെന്ന പുതിയ വെളിപ്പെടുത്തലും കോൺഗ്രസ് വക്താവ് ശങ്ക്തിസിങ് ഗോവിൽ നടത്തി.
ബി.ജെ.പിക്കും പ്രധാനന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഹുൽ ഗാന്ധി ദിനേനെയെന്നോണം ശക്തമായ വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യത്തിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചു വിടാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. കോൺഗ്രസ് ആഗ്രഹിക്കുന്ന നിർഭയത്വവും വിട്ടുവീഴ്ചയില്ലാത്ത ധീരതയുമാണ് രാഹുൽ പ്രകടിപ്പിക്കുന്നതെന്നും സുർജേവാല പറഞ്ഞു.
3/3
— Randeep Singh Surjewala (@rssurjewala) August 19, 2020
Millions of Congress workers & leaders have seen that Sh. Rahul Gandhi has led the fight tireleesly, undaunted by the setbacks & vile attacks by Modi Govt on a daily basis.
It is this fearlessness & uncompromising courage that INC requires, Workers respect & Nation needs. https://t.co/SD72NgUoky
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.