ഭോപാൽ: മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പേട്ടൽ ബി.ജെ.പിയുടെ ഏജൻറായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ്. ഗവർണർ ഉടൻ രാജിവെക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ശനിയാഴ്ച രേവ ജില്ലയിലെ സൗരോർജ പ്ലാൻറ് സന്ദർശിക്കവെ ഗവർണർ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.
യുവാക്കളുടെ തൊഴിലില്ലായ്മയെ കുറിച്ച് പരാതി പറഞ്ഞ ഗ്രാമവാസികളോട് ‘മോദി സാഹിബിനെ ഒാർക്കൂ’ എന്നായിരുന്നു ആനന്ദിബെൻ പേട്ടലിെൻറ മറുപടി. കഴിഞ്ഞവർഷം സത്ന സന്ദർശിക്കവെ ബി.ജെ.പി പ്രവർത്തകർക്ക് ഗവർണർ നൽകിയ ഉപദേശവും വിവാദമായിരുന്നു. ‘‘വോട്ട് കിട്ടണമെങ്കിൽ നിങ്ങൾ കുട്ടികളുടെ വീടുകളിൽ പോകണം. അവരുടെ ശിരസ്സിൽ കൈവെക്കണം. അപ്പോൾ നിങ്ങൾക്ക് വോട്ട് ലഭിക്കും’’ -അവർ പറഞ്ഞു.
ബി.ജെ.പി പ്രവർത്തകയായി തുടരണമെങ്കിൽ ആനന്ദിബെൻ രാജിവെച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശോഭ ഒാജ അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് നിയമസഭയെ അഭിസംബോധന ചെയ്യവെ കാർഷിക കടാശ്വാസത്തെ കുറിച്ചുള്ള ഭാഗം വായിക്കാതെവിട്ട ഗവർണർ, അച്ചടിച്ച പകർപ്പിൽ ഇല്ലാത്ത ബി.ജെ.പി മുദ്രാവാക്യം പ്രസംഗത്തിൽ തിരുകിക്കയറ്റിയെന്നും ശോഭ ആരോപിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയാണ് ആനന്ദിബെൻ പേട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.