കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവും ദേശീയ വക്​താവുമായ രാജീവ്​ ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ വൈകീട്ട്​ ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.

ബുധനാഴ്​ച വൈകീട്ട്​ അഞ്ചിന്​ ആജ്​ തക്​ ടിവിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസി​നെ പ്രതിനിധാനംചെയ്​ത്​ സംസാരിച്ചിരുന്നു. തുടർന്ന്​ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഗാസിയാബാദിലെ യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആജ്​ തക്​ ടിവി ചർച്ചയെ കുറിച്ചാണ്​ അദ്ദേഹം അവസാനമായി ട്വീറ്റ്​ ചെയ്​തത്​.

'രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ ഞങ്ങൾ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹികൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർഥനയുണ്ടാവും'-കോൺഗ്രസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്. പാർടി നേതാക്കൾ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.