കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.
We are deeply saddened by the sudden demise of Shri Rajiv Tyagi. A staunch Congressman & a true patriot. Our thoughts and prayers are with his families & friends in this time of grief. pic.twitter.com/yHKSlzPwbX
— Congress (@INCIndia) August 12, 2020
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആജ് തക് ടിവിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് സംസാരിച്ചിരുന്നു. തുടർന്ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഗാസിയാബാദിലെ യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആജ് തക് ടിവി ചർച്ചയെ കുറിച്ചാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്.
भारतीय राष्ट्रीय कांग्रेस के प्रवक्ता श्री राजीव त्यागी जी की असामयिक मृत्यु मेरे लिए एक व्यक्तिगत दुःख है। हम सबके लिए अपूर्णीय क्षति है।
— Priyanka Gandhi Vadra (@priyankagandhi) August 12, 2020
राजीव जी विचारधारा समर्पित योद्धा थे। समस्त यूपी कांग्रेस की ओर से परिजनों को हृदय से संवेदना।
ईश्वर उनके परिवार को दुख सहने की शक्ति दें। pic.twitter.com/GpdsAeKwxo
'രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ ഞങ്ങൾ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹികൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർഥനയുണ്ടാവും'-കോൺഗ്രസ് ട്വീറ്റ് ചെയ്തു.
कॉंग्रेस ने आज अपना एक बब्बर शेर खो दिया।
— Rahul Gandhi (@RahulGandhi) August 12, 2020
राजीव त्यागी के कॉंग्रेस प्रेम व संघर्ष की प्रेरणा हमेशा याद रहेंगे।
उन्हें मेरी भावभीनी श्रद्धांजलि व परिवार को संवेदनाएँ। pic.twitter.com/9C0SNuFFYK
കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്. പാർടി നേതാക്കൾ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.