ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എ.എ.പി) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. മേയർ സ്ഥാനത്തേക്ക് മഹേഷ് ഖിച്ചിയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് രവീന്ദർ ഭരദ്വാജുമാണ് എ.എ.പി സ്ഥാനാർഥികൾ. എ.എ.പിയെ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചതായി മുൻ എം.എൽ.എയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി കമ്യൂണിക്കേഷൻസ് വിഭാഗം ചെയർമാനുമായ അനിൽ ഭരദ്വാജ് അറിയിച്ചു.
കോൺഗ്രസിന്റെ തീരുമാനത്തെ ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പഥക് സ്വാഗതം ചെയ്തു. മേയർ തെരഞ്ഞെടുപ്പ് നടത്താൻ കോർപറേഷൻ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടി. വരണാധികാരിയെ നിയമിക്കാൻ ലഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മേയർ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യമായാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.