‘കോടതിയെ സമ്മർദത്തിലാക്കാനുള്ള നാടകം’-അപകീർത്തിക്കേസിൽ അപ്പീൽ നൽകാൻ രാഹുൽ പോകുന്നതിനെ വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: അപകീർത്തിക്കേസിലെ വിധിക്കെതിരെ സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി നേരിട്ട്​ പോകുന്നതിനെ വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി കോടതിയെ സമ്മർദത്തിലാക്കാനാണ് നേരിട്ട് ഹാജരാകുന്നതെന്ന് റിജിജു ആരോപിച്ചു.

‘അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി സൂറത്തിലേക്ക് പോകുന്നു. അപ്പീൽ നൽകാൻ പ്രതി നേരിട്ട് ഹാജരാകേണ്ടതില്ല. സാധാരണയായി ശിക്ഷിക്കപ്പെട്ടയാൾ നേരിട്ട് പോകാറില്ല. രാഹുൽ ഗാന്ധി ഒരു സംഘം നേതാക്കളുമായി പോകുന്നത് നാടകം മാത്രമാണ്.

അപ്പീൽ കോടതിയെ സമ്മർദത്തിലാക്കാനുള്ള കുട്ടിക്കളിയാണ് രാഹുൽ ഗാന്ധി നടത്തുന്നത്. രാജ്യത്തെ ഒരു കോടതിയും അത്തരം തന്ത്രങ്ങളിൽ വീഴില്ല. കോൺഗ്രസിന്റെ തന്ത്രത്തെ കുറിച്ച് ബി.ജെ.പി ദേശീയ വാക്താവ് പറയുന്നത് കേൾക്കൂ’ - കിരൺ റിജിജു ട്വീറ്റ് ചെയ്തു. ദേശിയ വക്താവ് സാമ്പിത് സ്വരാജിന്റെ വാർത്താസമ്മേളനത്തിന്റെ ലിങ്ക് സഹിതമാണ് റിജിജുവിന്റെ ട്വീറ്റ്.

അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. അതിനെ​തിരെയാണ് അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി സൂറത്തിലേക്ക് പോകുന്നത്. 

Tags:    
News Summary - ‘Congress trying to put pressure on court’- Union minister Kiren Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.