ന്യൂഡൽഹി: മീരാ കുമാറിനെ കോൺഗ്രസ് ബലിയാടാക്കിയിരിക്കുകയാണെന്ന് ബി.െജ.പി. മുൻ ലോക് സഭാ സ്പീക്കർ മീരാ കുമാറാണ് പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി. എന്നാൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് ഭൂരിപക്ഷം ലഭിക്കുെമന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് എസ്. പ്രകാശിെൻറ അഭിപ്രായപ്രകടനം.
തെരഞ്ഞെടുപ്പിൽ മീരാ കുമാറിനെ ബലിയാടാക്കുകയാണ് കോൺഗ്രസെന്ന് മനസിലായാൽ അവർ തകർന്നു പോകും. അന്തസ്സോടുകൂടി സ്പീക്കർ സ്ഥാനം വഹിച്ചയാളാണ് മീരാ കമാർ. തോൽക്കുെമന്നറിഞ്ഞു െകാണ്ട് കോൺഗ്രസ് അവരെ സ്ഥാനാർഥിയാക്കരുതായിരുന്നുവെന്ന് ബി.ജെ.പി നേതാവ് എസ്. പ്രകാശ് പറഞ്ഞു. ബി.ജെ.പിയുടെ ദലിത് സ്ഥാനാർഥിക്കെതിരെ ഒരു ദലിത് സ്ഥാനാർഥിയെ തന്നെ നിർത്തി സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ് എന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിലിറങ്ങിയ സ്ത്രീ എന്ന നിലക്ക് മീരാകുമാറിനെ താൻ അഭിനന്ദിക്കുന്നുെവന്ന് ബി.ജെ.പിയുടെ മറ്റൊരു നേതാവ് ഷൈന എൻ.സി പറഞ്ഞു. രണ്ടു സ്ഥാനാർഥികളും വിജയം അർഹിക്കുന്നവരാണ്. എന്നാൽ ഇൗ പ്രത്യേക കേസിൽ എൻ.ഡി.എക്കാണ് ഭൂരിപക്ഷമുള്ളെതന്നും ഷൈന പറഞ്ഞു. ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 24 ന് പ്രണബ് മുഖർജി രാഷ്ട്രപതി ഭവെൻറ പടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.