ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന് നേതാക്കൾ. ഈസ്റ്റ് ഡൽഹിയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന് സ്ഥാനാർഥി നിർണയത്തിനുള്ള യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഷീലാ ദീക്ഷിതിനെ പോെല മുൻനിരയിലുള്ള നേതാക്കളാണ് സ്ഥാനാർഥിയായി നിൽക്കേണ്ടത്. അതിനാൽ ദീക്ഷിതിനെ ഈസ്റ്റ് ഡൽഹിയിൽ നിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതായാണ് വിവരം.
ഷീലാ ദീക്ഷിത് മത്സരിക്കുകയാെണങ്കിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അവർക്കായി പ്രചരണത്തിനിറങ്ങുമെന്ന് ഉറപ്പു നൽകിട്ടുണ്ട്. എന്നാൽ സ്ഥാനാർഥിത്വത്തെ കുറിച്ച് ദീക്ഷിത് പ്രതികരിച്ചിട്ടില്ല. അന്തിമ സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും ആരെല്ലാമാണ് ഗോദയിലെന്ന് അപ്പോൾ വ്യക്തമാകുമെന്നുമാണ് അവർ മറുപടി നൽകിയത്.
ഷീലാ ദീക്ഷിതിെൻറ മകൻ സന്ദീപ് ദീക്ഷിത് രണ്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. എന്നാൽ 2014ൽ ബി.ജെ.പി നേതാവ് മഹേഷ് ഗിരിയോട് പരാജയപ്പെട്ടിരുന്നു. ഈസ്റ്റ് ഡൽഹിയിൽ വീണ്ടും മകനെ മത്സരിപ്പിക്കാൻ ദീക്ഷിത് ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.