ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തി കോൺഗ്രസ് പാകിസ്താന് ആയുധം നൽകുകയാണെന്ന് ബി.ജെ.പി. കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ വീഴ്ചകളെ തുറന്നുകാട്ടിയതിനെത്തുടർന്നാണ് ബി.ജെ.പിയുടെ ആരോപണം.
കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മഹത്തരമല്ലെന്നും കുപ്രസിദ്ധിയാർജിച്ചുവെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞിരുന്നു. ഇതിനെതിരെയും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. കോണഗ്രസ് ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി പറഞ്ഞു.
കോവിഡിെൻറ ഇന്ത്യൻ വേരിയൻറ് എന്ന പ്രയോഗം കോൺഗ്രസ് ഓഫീസുകളിൽ നിന്നുൽഭവിച്ചതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മോദി ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരെ ഓർത്ത് ആത്മാർഥമായി കരഞ്ഞതിനെപ്പോലും രാഹുൽ പരിഹസിക്കുകയാണ്. 2008ൽ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് വേണ്ടി കോൺഗ്രസ് കരഞ്ഞതാണോ മോദിയുടെ കരച്ചിലാണോ ആത്മാർഥയുള്ളതെന്ന് ജനം വിലയിരുത്തട്ടെയെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.