ലഖ്നോ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80 സീറ്റിലും കോൺഗ്രസ് ഒറ്റ ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ്. സമാജ്വാദി പാർ ട്ടിയും (എസ്.പി) ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി) സഹകരിച്ച് കോൺഗ്രസിനെ ഒഴിവാക്ക ി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
തങ്ങൾ തങ്ങളുേടതായ രീതിയിൽ പോരാടുമെന്നും 2009ലെ തെരഞ്ഞെടുപ്പിലേതുപോലെ യു.പിയിൽ മുന്നേറ്റം നടത്തുമെന്നും യു.പിയിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാംനബി ആസാദ് ലഖ്നോവിൽ പറഞ്ഞു. 2017ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി ഉണ്ടാക്കിയ ബന്ധം കോൺഗ്രസ് മുറിച്ചിരുന്നില്ല. ബി.ജെ.പിയെ തകർക്കാൻ ഏത് പാർട്ടിയുമായി സഹകരിക്കാനും കോൺഗ്രസ് തയാറാണെന്ന് നേരേത്തതന്നെ വ്യക്തമാക്കിയതാണ്. പേക്ഷ, ഞങ്ങൾക്ക് ആരെയും നിർബന്ധിക്കാനാവില്ല. എസ്.പിയും ബി.എസ്.പിയും ഇൗ അധ്യായം അടച്ചിരിക്കുന്നു.
അതിനാൽ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്വന്തം നിലക്ക് പോരാട്ടം തുടരുമെന്നും ഗുലാം നബി വ്യക്തമാക്കി. 2014ൽ യു.പിയിൽ രണ്ട് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. എസ്.പിക്ക് അഞ്ചു സീറ്റ് ലഭിച്ചപ്പോൾ ബി.എസ്.പിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. തങ്ങൾ 38 വീതം സീറ്റുകളിൽ മത്സരിക്കുമെന്ന് ബി.എസ്.പിയും എസ്.പിയും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.