'ട്വിറ്റർ പക്ഷി'യെ വറുത്ത്​ കോൺഗ്രസുകാർ; പ്രതിഷേധം രാഹുൽ ഗാന്ധിയുടെ അക്കൗണ്ട്​ മരവിപ്പിച്ചതിന്​

ഹൈദരാബാദ്​: കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ച നടപടിയെ തുടർന്ന്​​ പാർട്ടി പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. ട്വിറ്റർ പക്ഷിയെ വറുത്താണ്​ ആന്ധ്രപ്രദേശിലെ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചത്​. സോഷ്യൽ മീഡിയയിൽ വേറിട്ട പ്രതിഷേധത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചു.

'രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട്​ പൂട്ടുകയും ഞങ്ങളുടെ ട്വീറ്റുകൾക്ക്​ പ്രചാരം നൽകാതിരിക്കുകയും ചെയ്യുന്ന നടപടി തെറ്റാണ്​. അതുകൊണ്ട്​ ഇൗ ട്വിറ്റർ പക്ഷിയെ വറുത്ത്​ ഞങ്ങൾ കമ്പനിയുടെ ഗുഡ്​ഗാവിലെ ആസ്​ഥാനത്തേക്ക്​ അയച്ചുകൊടുക്കും'-കോൺഗ്രസ്​ പ്രവർത്തകൻ പറഞ്ഞു.

വറുത്ത പക്ഷിയെ ട്വിറ്ററിന്‍റെ ഡൽഹിയിലെ ആസ്​ഥാനത്തേക്ക്​ പാഴ്​സലായി അയച്ചതായി പ്രവർത്തകർ പറഞ്ഞു.

ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു​െവച്ചുവെന്ന്​ ആരോപിച്ചാണ്​ ട്വിറ്റര്‍ രാഹുലിന്‍റെ അക്കൗണ്ട്​ മരവിപ്പിച്ചത്​. ദേശീയ ബാലാവകാശ കമീഷന്‍റെ നിർദേശപ്രകാരമാണ്​ രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ടിനെതിരെ നടപടിയെടുത്തത്​.

Tags:    
News Summary - Congress workers fry ‘Twitter bird’ to protest against Rahul Gandhi’s account block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.