ഹൈദരാബാദ്: രാജ്യത്ത് ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിന് ഹൈദരബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗീകാരം നൽകി. സംവരണം ജനസംഖ്യാനുപാതികമാകണമെന്നാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്ന നിലപാടെന്നും ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടത് ഇതിനാണെന്നും എ.ഐ.സി.സി കമ്യൂണിക്കേഷൻസ് ചെയർപേഴ്സന പവൻ ഖേര വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജനസംഖ്യാനുപാതം നോക്കി അതിന് അനുസൃതമായി പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ സംവരണത്തിന്റെ തോത് വർധിപ്പിക്കണമെന്നും സംവരണത്തിന്റെ പരമാവധി പരിധി അതിനായി ഉയർത്തണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നരേന്ദ്ര മോദി സർക്കാർ ശക്തമായി നിരാകരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. രാജ്യവ്യാപകമായി ഈ ആവശ്യമുയർന്നിട്ടും ജാതി സെൻസസ് ബി.ജെ.പി അംഗീകരിക്കാത്തത് പിന്നാക്ക വിഭാഗങ്ങളോടും ദലിതുകളോടും ആദിവാസികളോടുമുള്ള ബി.ജെ.പിയുടെ പക്ഷപാതപരമായ നിലപാടും സാമൂഹിക സാമ്പത്തിക നീതിയോടുള്ള അവരുടെ പ്രതിബദ്ധതയില്ലായ്മയും തുറന്നുകാണിക്കുന്നതാണ്. 2021ൽ നടത്തേണ്ട പത്തു വർഷം കുടുമ്പോഴുള്ള സെൻസസ് ഇതുവരെയും നടത്താനാകാത്തത് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും രാജ്യത്തിന് നാണക്കേടാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 2011ലെ സെൻസസ് ആധാരമാക്കിയാണ് ഇപ്പോഴും റേഷൻ കാർഡ് നൽകുന്നത്.
ഇതുമൂലം ഏകദേശം 14 കോടിയോളം വരുന്ന പരമ ദരിദ്രരായ ഇന്ത്യക്കാർക്ക് സെൻസസ് ഭക്ഷ്യ റേഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്.
ഹൈദരബാദ്: രാജ്യത്ത് മുസ്ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പാർട്ടി പ്രതികരിക്കാത്തത് കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ചോദ്യം ചെയ്തു. മുസ്ലിംകൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇത് ചെയ്യുന്നതെങ്കിൽ ആ ധാരണ മാറ്റേണ്ടിവരുമെന്നും നസീർ ഹുസൈൻ പറഞ്ഞു. ട്രെയിനിൽ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിലും നാസിർ, ജുനൈദ് ഇരട്ടക്കൊലയിലും കോൺഗ്രസ് പ്രതികരിക്കാത്തതിന്റെ ഉദാഹരണങ്ങളായി സയ്യിദ് നസീർ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: പാര്‍ലമെന്ററികാര്യ സമിതികള്‍ പുനഃസംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധകാര്യ സമിതിയില്‍ നിലനിര്‍ത്തി. ആഭ്യന്തരം, ഐ.ടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം തുടങ്ങിയ ആറ് പ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം ബി.ജെ.പിയും സഖ്യകക്ഷികളും പങ്കിട്ടെടുത്തു.
ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്റാം രമേശ് തുടരും. വാണിജ്യകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയെയും രാസവസ്തു, രാസവളങ്ങള്ക്കായുള്ള സമിതി അധ്യക്ഷനായി ശശി തരൂരിനെയും നിയമിച്ചു. ഡി.എം.കെ നേതാവ് കനിമൊഴിയാണ് ഗ്രാമവികസനം, പഞ്ചായത്തീരാജ് കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷ. ഡി.എം.കെയുടെ തിരുച്ചി ശിവയെ വ്യവസായ സമിതിയുടെയും ജെ.ഡി.യുവിന്റെ രാജീവ് രഞ്ജന്‍ സിങ്ങിനെ പാര്‍പ്പിട, നഗരകാര്യ സമിതിയുടെയും വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ വിജയസായി റെഡ്ഡിയെ ഗതാഗതം, വിനോദസഞ്ചാരം, സാംസ്കാരിക സമിതിയുടെയും അധ്യക്ഷന്മാരായി നിയമിച്ചു.
ഹൈദരബാദ്: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ഹൈദരബാദിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം പരിഗണിക്കേണ്ട ഒമ്പത് അജണ്ടകളുടെ കൂട്ടത്തിൽ ഒന്നായി സോണിയ ഗാന്ധി വനിത സംവരണ ബില്ലിനെയും ഉൾപ്പെടുത്തിയിരുന്നൂവെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.