ന്യൂഡൽഹി: തലയോട്ടികൾ ഒട്ടിയത് വേർപ്പെടുത്തിയ 29 മാസം പ്രായമുള്ള സയാമീസ് ഇരട്ടകളിൽ ജഗനെ ബുധനാഴ്ച വെൻറിേലറ്ററിൽനിന്ന് മാറ്റി. കാലിയക്കൊപ്പം ജഗനും ഇനി െഎ.സി.യുവിൽ തുടരും. എന്നാൽ, അടുത്ത 18 ദിവസങ്ങൾ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒക്ടോബർ 26ന് ഡൽഹി എയിംസിൽ 16 മണിക്കൂറായിരുന്നു ശസ്ത്രക്രിയ. ഒഡിഷയിലെ കണ്ഡമാൽ ജില്ലയിലെ മിലിപാദ ഗ്രാമത്തിൽനിന്നുള്ള കുട്ടികളെ കഴിഞ്ഞ ജൂലൈ 13നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.
തലയിൽ ഒട്ടിേച്ചർന്ന രക്തക്കുഴലുകൾ ശസ്ത്രക്രിയ ചെയ്യാൻ ജപ്പാനിൽനിന്ന് വിദഗ്ധർ എത്തിയിരുന്നു. ആഗസ്റ്റ് 28നായിരുന്നു അവരുടെ നേതൃത്വത്തിൽ ഒന്നാംഘട്ട ശസ്ത്രക്രിയ. ബൈപാസിലൂടെ രക്തക്കുഴലുകൾ വെച്ചുപിടിപ്പിച്ച ശേഷമായിരുന്നു രണ്ടാംഘട്ട ശസ്ത്രക്രിയ. ന്യൂറോസർജറി വിദഗ്ധരായ ഡോ. എ.െക. മഹാപാത്ര, ഡോ. ദീപക് കുമാർ ഗുപ്ത, ഡോ. മനീഷ് സിംഗാൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളും പങ്കാളികളായി.
തലയോട്ടിയും മസ്തിഷ്കവും വേർെപടുത്തിയ േശഷം പ്ലാസ്റ്റിക് സർജറി നടത്തിയാണ് െവൻറിലേറ്ററിലേക്ക് മാറ്റിയത്. 30 ലക്ഷം കുട്ടികളിൽ ഒന്ന് എന്ന തോതിലാണ് ഇങ്ങനെ ഇരട്ടകൾ പിറക്കുന്നത്. ഇതിൽ പകുതിയും ജനിച്ച ഉടനെയോ അെല്ലങ്കിൽ 24 മണിക്കൂറിനകമോ മരണപ്പെടുകയാണ് പതിവ്. തലയോട്ടികൾ ഒട്ടിയ ഇരട്ടകളെ വേർപെടുത്താൻ ഇതിനുമുമ്പ് രാജ്യത്ത് നടന്ന രണ്ട് ശസ്ത്രക്രിയകളും പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.