അയോധ്യ: 22ന് അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ക്ഷേത്ര സമുച്ചയത്തിൽ തുടങ്ങിയതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. ഇത് 21 വരെ നീളും.
തുടർന്നാണ് പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കുക. 121 ആചാര്യന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. ലക്ഷ്മികാന്ത് ദീക്ഷിത് ആണ് മുഖ്യ ആചാര്യൻ.
അതിനിടെ, ക്ഷേത്ര പരിസരത്ത് ചൊവ്വാഴ്ച 108 അടി നീളമുള്ള ധൂപക്കുറ്റി കത്തിച്ചു. ഇതിന്റെ മണം 50 കിലോമീറ്റർ വരെ പരക്കുമെന്നാണ് പറയുന്നത്. ഗുജറാത്തിലെ വഡോദരയിൽനിന്നാണ് 3,610 കിലോ തൂക്കവും മൂന്നര അടി വ്യാസവുമുള്ള വൻ ധൂപക്കുറ്റി എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.