ന്യൂഡൽഹി: നഗരത്തിൽ അനധികൃതമായി സ്ഥലം കൈയേറി നിർമിച്ച കൂറ്റൻ ഹനുമാൻ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡൽഹി ഹൈകോടതി. കരോൾ ഭാഗ് ഏരിയയിൽ 108 അടി ഉയരത്തിൽ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രതിമ െപാളിച്ചുനീക്കാതെ മാറ്റി സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് നിർദേശം. കൂറ്റൻ ഹനുമാൻ പ്രതിമ നിർമിച്ചിരിക്കുന്നത് കൈയേറിയ സ്ഥലത്താണെന്ന് കാണിച്ച് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
നഗരത്തിൽ തിരക്കേറിയ പ്രദേശത്താണ് പ്രതിമ ഉയർത്തിയിട്ടുള്ളത്. അത് െപാളിക്കാതെ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പ്രാദേശിക ഭരണകൂടം പരിഗണിക്കണം. വിദേശരാജ്യങ്ങളിലെല്ലാം അംബരചുംബികളായ കെട്ടിടങ്ങൾ വരെ അതുേപാലെ മാറ്റി സ്ഥാപിക്കാറുണ്ട്. ജനങ്ങളുടെ വികാരം പരിഗണിച്ച് നിയമാനുസൃതമായ മറ്റൊരു ഇടത്തേക്ക് പ്രതിമ മാറ്റി സ്ഥാപിക്കണമെന്നും കോടതി മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെട്ടു.
നിയമം നടപ്പിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അവസരങ്ങളുണ്ടായിട്ടും ആരും അത് െചയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.