പാട്ന: മുൻ ബിഹാർ പൊലീസ് മേധാവിയായിരുന്ന ഗുപ്തേശ്വർ പാണ്ഡേ കഴിഞ്ഞ മാസമാണ് പദവി രാജിവെച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു അദ്ദേഹത്തിെൻറ രാജിയെന്നായിരുന്നു അണിയറ സംസാരം. എന്നാൽ പ്രതീക്ഷിച്ച പോലെ ബിഹാറിൽ മുൻ ഡി.ജി.പിക്ക് സീറ്റ് ലഭിച്ചില്ല. ഇതിന് പിന്നാൽ ബക്സർ സീറ്റിൽ നിന്ന് ജനതാദൾ യുണൈറ്റഡ് സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു തെൻറ താൽപര്യമെന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് ഡി.ജി.പി.
മുൻ ഡി.ജി.പി മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ബക്സർ സീറ്റിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതും ഒരു മുൻ പൊലീസുകാരനാണ്. ബി.ജെ.പി സ്ഥാനാർഥിയായി മൽസരിക്കുന്ന പരശുറാം ചതുർവേദിയെന്ന മുൻ പൊലീസ് കോൺസ്റ്റബിളാണ് ബക്സറിലെ എൻ.ഡി.എ സ്ഥാനാർഥി.
ഡി.ജി.പി എെൻറ സഹോദരനെ പോലെയാണ്. അദ്ദേഹത്തിെൻറ കാലുതൊട്ട് അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്ന് ചതുർവേദി പറഞ്ഞു. ബിഹാർ പൊലീസിൽ ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ വകുപ്പുകളിലും ആത്മാർഥതയോടെ പണിയെടുക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവിസിൽ നിന്ന് വളണ്ടിയർ റിട്ടയർമെൻറ് എടുത്തതിന് ശേഷമാണ് ബിഹാർ മുൻ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡേ നിതീഷ് കുമാറിെൻറ പാർട്ടിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട ജെ.ഡി.യു സ്ഥാനാർഥി ലിസ്റ്റിൽ അദ്ദേഹത്തിെൻറ പേരുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.