പൗരന്മാർ ഭരണഘടനാപരമായ അവകാശങ്ങളും ദൗത്യങ്ങളും അറിഞ്ഞിരിക്കണം- ചീഫ് ജസ്റ്റിസ് എൻ. വി. രമണ

റായ്പൂർ: ഭരണഘടന എല്ലാവർക്കുമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇതേകുറിച്ച് കൃത്യമായ ധാരണ എല്ലാ പൗരന്മാർക്കുമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഒരു ജനാധിപത്യ റിപബ്ലിക് വളരണമെങ്കിൽ പൗരന്മാർ ഭരണഘടനാപരമായ അവകാശങ്ങളും ദൗത്യങ്ങളും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢിലെ ഹിദായത്തുല്ല നാഷണൽ ലോ യൂനിവേഴ്സിറ്റിയിലെ ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ വിദ്യാർഥികളും ഈ മേഖല ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമാക്കിയവരും അടങ്ങുന്ന ചെറിയകൂട്ടം ആളുകൾ മാത്രമാണ് ഭരണഘടന അറിയുന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും ഓരോ പൗരന്മാരും ഭരണഘടന അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ ലളിതമായ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ നിയമം അറിയാവുന്നവർ പ്രയത്നിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Constitution meant for every citizen, must promote constitutional culture: CJI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.