ന്യൂഡൽഹി: ഭരണഘടന തിരുത്തി എഴുത്തുമെന്ന പരാമർശത്തിൽ ലോക്സഭയിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. ബി.ജെ.പി അധികാരത്തിൽ വന്നത് ഭരണഘടന തിരുത്തി എഴുതാനും മതനിരപേക്ഷത എന്ന വാക്ക് അതിെൻറ ആമുഖത്തിൽനിന്ന് നീക്കം ചെയ്യാനുമാണെന്ന ഹെഗ്ഡെയുടെ പരാമർശത്തിനെതിരെ വൻ പ്രതിപക്ഷ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം പാർലമെൻറിെൻറ ഇരുസഭകളിലുമുണ്ടായത്. തുടർന്ന് അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയോട് കേന്ദ്ര സർക്കാറിന് യോജിപ്പില്ലെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയൽ രാജ്യസഭയിൽ അറിയിക്കുകയും ചെയ്തു. ഇതെ തുടർന്നാണ് തെൻറ പ്രസ്താവനയിൽ വിശദീകരണം നൽകാനും മാപ്പുപറയാനും ഹെഡ്ഗെ തയാറായത്.
‘‘തെൻറ പരാമർശത്തിൽ പാർലമെൻറിെൻറ ഇരുസഭകളും സ്തംഭിക്കുന്ന അവസ്ഥയാണുണ്ടായത്. ഭരണഘടനയും പാർലമെൻറും തനിക്ക് സർവ്വപ്രധാനമാണ്. ഇന്ത്യൻ ഭരണഘടനയെയും ബാബാ സാഹേബ് അബേദ്കറെയും താൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഭരണഘടനയെ ചോദ്യം ചെയ്യുന്നവർക്കെതിരെ ഇന്ത്യൻ പൗരനെന്ന നിലയിൽ ശക്തമായി പ്രതികരിക്കും’’^ അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.
എന്നാൽ ഹെഡ്ഗെയുടെ വിശദീകരണത്തിൽ കോൺഗ്രസ് നേതാവ് മല്ലാികാർജുന ഖാർഗെ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് അനന്ത് കുമാർ സഭയിൽ ക്ഷമാപണം നടത്തുകയായിരുന്നു. തെൻറ പ്രസ്താവന ആരുടെയെങ്കിലും വികാരത്തെ മുറിവേൽപ്പിച്ചുവെങ്കിൽ ക്ഷമാപണം നടത്തുവെന്ന് ഹെഗ്ഡെ സഭയിൽ അറിയിച്ചു .
കഴിഞ്ഞ ദിവസം പാർലമെൻറിെൻറ ഇരുസഭകളിലും ഹെഡ്ഗെയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. ഇതെ തുടർന്ന് ഹെഗ്ഡെയൊടൊപ്പമല്ല സർക്കാർ എന്ന് വ്യക്തമാക്കിയിരുന്നു.
കർണാടകയിലെ കുകാനൂരിൽ തിങ്കളാഴ്ച ഒരു പരിപാടിയിൽ പെങ്കടുക്കവേയാണ് കേന്ദ്ര സഹമന്ത്രി ഹെഗ്െഡ വിവാദ പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.