ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിനു കീഴിൽ ഇന്ത്യൻ ഭരണഘടനയും ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടനക്കെതിരെയുള്ള കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അത് ഒരോ വ്യക്തികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് സ്ഥാപക ദിന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബി.ജെ.പി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയ നഷ്ടമോ തെരഞ്ഞെടുപ്പ് തോൽവിയോ ഉണ്ടാകാം. എന്നാൽ സത്യത്തിനു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നതെന്നും രാഹുൽ പറഞ്ഞു.
രാജ്യം വഞ്ചനയുടെ വലയിൽ അകപ്പെട്ടിരിക്കയാണ്. രാഷ്ട്രീയനേട്ടത്തിനായി കള്ളങ്ങളും പ്രചരിപ്പിക്കാമെന്നതാണ് ബി.ജെ.പിയുടെ അടിസ്ഥാന തത്വം. എന്നാൽ സത്യത്തിനുവേണ്ടി ഏതു നഷ്ടവും സഹിക്കാൻ കോൺഗ്രസ് തയാറാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബി.ജെ.പി അധികാരത്തിൽ വന്നത് ഭരണഘടന തിരുത്തി എഴുതാനും മതനിരപേക്ഷത എന്ന വാക്ക് അതിെൻറ ആമുഖത്തിൽനിന്ന് നീക്കം ചെയ്യാനുമാണെന്ന കേന്ദ്രസഹമന്ത്രി അനന്ത് കുമാർ ഹെഡ്ഗെയുടെ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.