ഗുട്കയും മദ്യവും കഴിക്കുക; ജലസംരക്ഷണത്തിന് പുതിയ വഴിയുമായി ബി.ജെ.പി എം.പി

രേവ: മധ്യപ്രദേശിലെ രേവ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.പി ജനാർദ്ദനൻ മിശ്ര ജല സംരക്ഷണത്തിന്റ പ്രധാന്യം മനസിലാക്കിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുന്നു.

'നാട്ടിൽ വരൾച്ച രൂക്ഷമാകുന്നു. വെള്ളം സംരക്ഷിക്കപ്പെടണം. ഗുട്ക, മദ്യം, തിന്നർ, പശ, അയൊഡെക്സ് തുടങ്ങിയവ കഴിക്കുക അപ്പോൾ വെള്ളത്തിന്റെ പ്രധാന്യം മനസിലാകും.'- ജല സംരക്ഷണത്തിനായുള്ള ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു എം.പി.

എം.പിയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ഏതെങ്കിലും സർക്കാർ വെള്ളക്കരം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവരോട് പറയാനുള്ളത് ഞങ്ങൾ വെള്ളക്കരം അടക്കാം, നിങ്ങൾ മറ്റെല്ലാ നികുതികളും വൈദ്യുതി ബിൽ ഉൾപ്പെടെ ഒഴിവാക്കുക' എന്നായിരുന്നു പ്രസംഗം വൈറലായപ്പോൾ അദ്ദേഹം പറഞ്ഞത്. 

Tags:    
News Summary - "Consume Liquor, Eat Gutkha": BJP MP's Tips On Water Conservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.