യു.പിയിൽ വ്യാജമദ്യം കഴിച്ച്​ ആറുപേർ മരിച്ചു; 15 പേർ ആശു​പത്രിയിൽ

ലഖ്​നോ: ഉത്തർപ്രദേശി​െല പ്രയാഗ്​രാജിൽ വ്യാജമദ്യം കഴിച്ച്​ ആറുപേർ മരിച്ചു. 15 പേ​െര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച പ്രയാഗ്​രാജിലെ അമീലിയ ഗ്രാമത്തിലാണ്​ ദുരന്തമുണ്ടായത്​.

വ്യാഴാഴ്​ച രാത്രിയിൽ പ്രദേശത്തെ മദ്യശാലയിൽനിന്ന്​ മദ്യം വാങ്ങി കഴിച്ചവരാണ്​ മരിച്ചത്​. മദ്യം കഴിച്ചവർക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന്​ ​പ്രദേശവാസികൾ പറഞ്ഞു.

പ്രാഥമിക തെളിവുകളുടെ അടിസ്​ഥാനത്തിൽ മദ്യശാല നടത്തിയിരുന്ന ഭർത്താവിനെയും ഭാര്യയെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ആറുപേരുടെ മരണത്തി​െൻറ യഥാർഥ കാരണം പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ ലഭ്യമാകുവെന്ന്​ ജില്ല മജിസ്​​ട്രേറ്റ്​ ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. മദ്യസാമ്പിളുകൾ പരിശോധനക്ക്​ അയക്കുകയും ചെയ്​തു.

Tags:    
News Summary - Consuming Toxic Liquor 6 Dead 15 Hospitalised In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.