ഷില്ലോങ്: മേഘാലയയിൽ കോടതിയലക്ഷ്യത്തിന് പിഴശിക്ഷ വിധിച്ച പത്രപ്രസാധകരെയു ം പത്രാധിപരെയും സഹായിക്കാൻ ജനകീയ സമിതി രൂപവത്കരിച്ച് പിരിവെടുക്കുന്നു. സാമൂഹ ിക മാധ്യമങ്ങളിലൂടെയുള്ള ഒാൺലൈൻ കാമ്പയിനിലൂടെയാണ് തുക സമാഹരിക്കുന്നത്. ഇതിനാ യി www.ourdemocracy.in എന്ന വെബ്സൈറ്റും നിലവിൽ വന്നു. അഞ്ചു ലക്ഷമാണ് ലക്ഷ്യമെങ്കിലും ഇതുവരെ 46 പേരിൽനിന്നും ഒരു ലക്ഷം രൂപ സംഭാവനയിനത്തിൽ ലഭിച്ചതായി സംഘാടകർ പറയുന്നു.
‘ദ ഷില്ലോങ് ടൈംസ്’ എഡിറ്റർ പട്രീഷ്യ മുഖിം, പബ്ലിഷർ ശോഭ ചൗധരി എന്നിവർക്ക് കോടതിയലക്ഷ്യ കേസിൽ രണ്ടു ലക്ഷം രൂപ വീതമാണ് മേഘാലയ ഹൈകോടതി പിഴ വിധിച്ചത്. വിരമിച്ച ജഡ്ജിക്കും കുടുംബത്തിനും അനുവദിച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഇരുവരും ആറു മാസം ജയിലിൽ കിടക്കേണ്ടിവരുമെന്നും പത്രം പൂട്ടുമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.
ഇതേതുടർന്ന് ‘മേഘാലയ പീപ്ൾസ് കമ്മിറ്റി ഒാഫ് ഫ്രീഡം ആൻഡ് എക്സ്പ്രഷൻ ആൻഡ് ഫ്രീ പ്രസ്’ പിഴത്തുകക്കും അനുബന്ധ കോടതി ചെലവുകൾക്കും പൊതുജനങ്ങളിൽനിന്ന് തുക പിരിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പേരിൽ രണ്ട് വനിതാ മാധ്യമപ്രവർത്തകരെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രചാരണമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സംഘാംഗം പറഞ്ഞു. മാർച്ച് 16 വരെയാണ് കാമ്പയിൻ. അതിനിടെ, നിയമയുദ്ധത്തിൽ പട്രീഷ്യ മുഖിം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.