ധ്രുവ്​ റാഠി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

മും​ബൈ: വോ​ട്ടു​​യ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​ക്ക​ളാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ, ആ​ദി​ത്യ താ​ക്ക​റെ, സ​ഞ്ജ​യ്​ റാ​വു​ത്ത്, യു​ടൂ​ബ​ർ ധ്രു​വ്​ റാ​ഠി എ​ന്നി​വ​ർ​ക്കെ​തി​രെ ബോം​​ബെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി.

മും​ബൈ നോ​ർ​ത്ത്​ വെ​സ്​​റ്റ്​ മ​ണ്ഡ​ല​ത്തി​ൽ 48 വോ​ട്ടി​ന്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന നേ​താ​വ്​ ര​വീ​ന്ദ്ര വാ​യ്​​ക​ർ ജ​യി​ച്ച​ത്​ വോ​ട്ടു​യ​ന്ത്ര​ത്തി​ലെ കൃ​ത്രി​മ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന സം​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ, ഉ​ദ്ധ​വ്, ധ്രു​വ്​ റാ​ഠി തു​ട​ങ്ങി​യ​വ​രു​ടെ ‘എ​ക്​​സി’​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

ഇ​വ​ർ ‘മി​ഡ്​​ഡെ’ പ​ത്ര​ത്തി​ലെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തെ​ന്നും പ​ത്രം തെ​റ്റു​തി​രു​ത്തി ക്ഷ​മ ചോ​ദി​ച്ചി​ട്ടും ഇ​വ​ർ പി​ന്മാ​റി​യി​ല്ലെ​ന്നു​മാ​ണ്​ ഹ​ര​ജി​ക്കാ​ര​ന്റെ ആ​രോ​പ​ണം.

മമത പ്രതിപക്ഷ നേതാക്കളെ കാണും

കൊ​ൽ​ക്ക​ത്ത: രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി മും​ബൈ​യി​ൽ എ​ൻ.​സി.​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യും ശി​വ​സേ​ന മേ​ധാ​വി ഉ​ദ്ദ​വ് താ​ക്ക​റെ​യും കാ​ണു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച.

വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ന്റെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി മും​ബൈ​യി​ലേ​ക്ക് തി​രി​ക്കും​മു​മ്പ് വാ​ർ​ത്ത​ലേ​ഖ​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി മേ​ധാ​വി അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും മ​മ​ത കാ​ണു​ന്നു​ണ്ട്.

Tags:    
News Summary - Contempt petition filed against Dhruv Rathi, Rahul Gandhi and others for spreading false narratives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.