മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ച് ശിവസേന ( ഉദ്ധവ് ബാലസാഹെബ് താക്കറെ) നേതാവ് ആദിത്യ താക്കറെ. ‘ഞാൻ ഭരണഘടനാ വിരുദ്ധനായ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, വോർലിയിലെ എം.എൽ.എ സ്ഥാനം ഞാൻ രാജിവെക്കാം. നിങ്ങൾ വോർലി മണ്ഡലത്തിൽ എനിക്കെതിരെ മത്സരിക്കു. വോർലിയിൽ നിന്ന് നിങ്ങൾ വിജയിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണട്ടെ.’ -പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യ താക്കറെ.
ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയുടെ വിമതരായി സർക്കാറുണ്ടാക്കിയ എല്ലാ എം.എൽ.എമാരും എം.പിമാരും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനും ആദിത്യ താക്കറെ വെല്ലുവിളിച്ചു.
‘തരംപോലെ മാറുന്ന 13 എം.പി മാരെയും 40 എം.എൽ.എമാരെയും ഞാൻ വെല്ലുവിളിക്കുന്നു. രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുക. വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്ന് കാണട്ടെ.’ -ആദിത്യ താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിൽ 2022 ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറിലെ 40 എം.എൽ.എമാരെ വലിച്ചാണ് ഏക്നാഥ് ഷിൻഡെ സർക്കാറുണ്ടാക്കിയിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.