വിവാദങ്ങൾ ഒഴിയുന്നില്ല; തഹസിൽദാറുടെ പരാതിയിൽ പൂജ ഖേദ്കറുടെ പിതാവിനെതിരെ കേസ്

പുണെ: നിരവധി വിവാദങ്ങളിലൂടെ വാർത്ത കേന്ദ്രമായ മുൻ ​ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറുടെ പിതാവിനെതിരെ കേസ്. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് തഹസിൽ ദാർ നൽകിയ പരാതിയിലാണ് പൂജ ഖേദ്കറുടെ പിതാവ് ദിലീപ് ഖേദ്കറിനെതിരെ കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പുണെ ജില്ലാ കലക്ടറേറ്റിലെ തഹസിൽദാർ ദീപക് അകാഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബണ്ട്ഗാർഡൻ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പൂജ ഖേദ്കർക്ക് അസിസ്റ്റന്റ് കലക്ടറായി നിയമനം ലഭിച്ച ഉടൻ മകൾക്ക് ക്യാബിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സിവിൽസർവിസ് ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കർ ഭീഷണിപ്പെടുത്തുന്ന പദപ്രയോഗം നടത്തിയതായി പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചതിന് ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 186, 504, 506 വകുപ്പുകൾ പ്രകാരം ദിലീപ് ഖേദ്കറിനെതിരെ കേസെടുത്തതായി പുണെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് 2022ലെ പരീക്ഷയിൽ പ്രവേശനം നേടിയെന്ന കുറ്റത്തിന് യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) അടുത്തിടെ പൂജ ഖേദ്കറിന്റെ ഐ.എ.എസ് റദ്ദാക്കുകയും ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും അവരെ വിലക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ അവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം പൂജ ഖേദ്കറിനെ കണ്ടെത്താനായിട്ടില്ല.

ഭൂമി തർക്കത്തിന്റെ പേരിൽ മുൽഷി പ്രദേശത്തെ ഒരാൾക്ക് നേരെ തോക്ക് ചൂണ്ടിയതിന് ഭാര്യ മനോരമയ്‌ക്കെതിരെയും കേസുണ്ട്. പുണെ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത ഭാര്യ മനോരമയെ അടുത്തിടെ കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Tags:    
News Summary - Controversy does not go away; Case against Pooja Khedkar's father on Tehsildar's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.