ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി ബില്ലിൻേമൽ രാജ്യസഭയിൽ നടന്ന ചർച്ച ഹിന്ദുത്വ ഭീകരാക്രമണങ്ങളെ കേന്ദ്രീകരിച്ചപ ്പോൾ ‘ഹിന്ദുത്വ ഭീകരർ’ എന്നു പറയരുതെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു. കേരളത്തിൽനിന്നുള്ള സി.പി.എം എം.പി കെ.കെ. രാഗേഷ് ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട ഭീകരകേസുകളുടെ കാര്യത്തിൽ എൻ.െഎ.എയെ വിമർശിച്ചപ്പോഴാണ് വെങ്ക യ്യ നായിഡു കൊമ്പുകോർത്തത്.
ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട ഭീകരകേസുകളുടെ കാര്യത്തിൽ എൻ.െഎ.എക്ക് സംശയ ാസ്പദ റെക്കേഡാണുള്ളതെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. എന്നാൽ, ഹിന്ദുത്വം ഒരു മതവിഭാഗമാണെന്നും അത് പറയാൻ പാടില്ലെന്നും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു വിലക്കുകയായിരുന്നു. ഹിന്ദുത്വ അല്ല ഹിന്ദുയിസമാണ് മതമെന്ന് രാഗേഷ് ചൂണ്ടിക്കാട്ടിെയങ്കിലും നിലപാടിൽ നായിഡു ഉറച്ചുനിന്നു.
രാഗേഷ് ഇങ്ങനെ പറഞ്ഞാൽ മറ്റു ചിലർ മറ്റു മതങ്ങളെ പറയുമെന്ന് നായിഡു ഒാർമിപ്പിച്ചു. ‘ഹിന്ദുത്വ’ മതമല്ല എന്നും താൻ ഹിന്ദുമതത്തിനെതിരല്ല എന്നും രാഗേഷ് പറഞ്ഞുനോക്കി. ഇസ്ലാമിസ്റ്റ് ഭീകരതപോലെ ഹിന്ദുത്വ ഭീകരതയുമുണ്ടെന്നും പറഞ്ഞിട്ടും നായിഡു ചെവികൊണ്ടില്ല.
മക്കാ മസ്ജിദ് സ്ഫോടനകേസിലും അജ്മീർ ശരീഫ് സ്ഫോടനകേസിലും സംഭവിച്ചതെന്താണെന്നു രാഗേഷ് ചോദിച്ചു. മുസ്ലിം ആരാധനാലയങ്ങൾ ലക്ഷ്യമിട്ടപ്പോൾ പ്രതികളെ പിടികൂടിയില്ല എന്ന് രാഗേഷ് പറഞ്ഞപ്പോഴും ഒരു മതവിഭാഗത്തിെൻറ പേരും രാജ്യസഭ രേഖകളിലുണ്ടാകില്ല എന്ന് നായിഡു ഉറപ്പിച്ചുപറഞ്ഞു. തുടർന്ന് മാലേഗാവ് സ്ഫോടനക്കേസും രാഗേഷ് കൂട്ടിച്ചേർത്തു. എല്ലാ കേസുകളുടെയും പേരുകൾ പറഞ്ഞോളൂ എന്നും സമുദായങ്ങളുടെ പേരു പറയരുതെന്നും നായിഡു വീണ്ടും പറഞ്ഞു.
അജ്മീർ, സംേഝാത, മക്കാ മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങൾ നടന്നിട്ടേ ഇല്ലെന്നും അവയിലൊന്നും ആരും മരിച്ചിട്ടിെല്ലന്നുമാണ് നാമിനി വിശ്വസിക്കേണ്ടതെന്ന് ചർച്ചയിൽ പെങ്കടുത്ത ആർ.ജെ.ഡി നേതാവ് മനോജ് ഝാ പരിഹസിച്ചു.
ഭീകരപ്രവർത്തനത്തിെൻറ മാതാവ് മത തീവ്രവാദമാണെന്നും സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരപ്രവർത്തനം ഗാന്ധി വധമാണെന്നും സി.പി.ഐ അംഗം ബിനോയ് വിശ്വം പറഞ്ഞു. ഒരു പ്രത്യേക മതത്തിെൻറ ആത്മാഭിമാനം സംരക്ഷിക്കാനാണ് ആ കൊലയെന്നാണ് ഘാതകൻ വ്യക്തമാക്കിയത്. അതേ ആശയമാണ് സംഝോത എക്സ്പ്രസ്, മാലേഗാവ് സ്ഫോടന കേസുകളിലും പ്രചോദനമായത്. ഇത്തരം കേസുകളിലെ പ്രതികളെ ഭരണം മാറുമ്പോൾ വിട്ടയക്കുന്നതാണ് എൻ.ഐ.എയുടെ ശൈലിയെന്നും ബിനോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.