ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ 'റഫറൻസ്' മുൻനിർത്തി കേരളത്തിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പു കമീഷൻ നടപടി വിവാദത്തിൽ. തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കേണ്ട ദിവസമാണ്, തികച്ചും അസാധാരണമായി തെരഞ്ഞെടുപ്പുതന്നെ മരവിപ്പിച്ചത്.
നിയമമന്ത്രാലയത്തിൽനിന്നുള്ള കത്തിെൻറ അടിസ്ഥാനത്തിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമീഷെൻറ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കേണ്ട കമീഷെൻറ പ്രവർത്തനത്തിൽ സർക്കാർ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പു നടപടി കമീഷൻ നിശ്ചയിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നിട്ടും സർക്കാർ ഇടപെടുകയാണ് ചെയ്തത്. നിയമമന്ത്രാലയത്തിെൻറ കത്ത് കിട്ടിയെന്നല്ലാതെ, തെരഞ്ഞെടുപ്പു മാറ്റുന്നതിെൻറ കാരണം വ്യക്തമാക്കിയിട്ടില്ല. രാജ്യസഭ തെരഞ്ഞെടുപ്പിന് കമീഷൻ നിശ്ചയിച്ച സമയക്രമം ഒരു രാഷ്്ട്രീയ പാർട്ടിയും എതിർത്തിരുന്നില്ല.
വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചതടക്കം തെരഞ്ഞെടുപ്പു നടപടി തുടങ്ങിക്കഴിഞ്ഞ ശേഷമാണ് മുെമ്പാരിക്കലുമില്ലാത്ത ഇടപെടൽ ഉണ്ടായത്. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി പരിഗണിച്ചാണ് പുതിയ അംഗങ്ങൾക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുന്നത്. തെരഞ്ഞെടുപ്പു മരവിപ്പിച്ചത് പുതിയ വോട്ടെടുപ്പിനെക്കുറിച്ച അനിശ്ചിതത്വം ബാക്കി നിർത്തുന്നു.
നിയമമന്ത്രാലയത്തിെൻറ റഫറൻസിെൻറ ഉള്ളടക്കം കമീഷൻ വെളിപ്പെടുത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്നതു മൂലമുള്ള അസൗകര്യങ്ങളോ സാേങ്കതിക പ്രശ്നങ്ങളോ തെരഞ്ഞെടുപ്പു മാറ്റുന്നതിന് കാരണമായി പറയാനാവില്ല. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം, കമീഷൻതന്നെയാണ് നിയമസഭ, രാജ്യസഭ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ചത്. 2016ലും നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടയിൽ രാജ്യസഭ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്നിട്ടുണ്ട്.
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായാലും ഭരണമാറ്റം നടന്നാലും ബി.ജെ.പിക്ക് റോളില്ലാത്ത രാജ്യസഭ തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ഒഴിവു വരുന്ന മൂന്നു രാജ്യസഭ സീറ്റുകളിലൊന്ന് സി.പി.എമ്മിേൻറതാണ്. മറ്റൊന്ന് കോൺഗ്രസിേൻറത്; മൂന്നാമത്തെ സീറ്റ് മുസ്ലിം ലീഗിേൻറത്. ഇതിലുണ്ടാവുന്ന ഏതു മാറ്റവും രാജ്യസഭയിൽ ബി.ജെ.പിക്ക് ഉപകരിക്കില്ല. രാജ്യസഭ തെരഞ്ഞെടുപ്പു മരവിപ്പിച്ചതിലെ പ്രതിഷേധം അറിയിക്കാൻ സി.പി.എം പ്രതിനിധി സംഘം കൂടിക്കാഴ്ചക്ക് സമയം ചോദിച്ചെങ്കിലും തെരഞ്ഞെടുപ്പു കമീഷൻ അനുവദിച്ചില്ല. മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറക്ക് പോളിറ്റ് ബ്യൂറോ അംഗം നീലോൽപൽ ബസു ഇ-മെയിൽ അയക്കുകയാണ് ഒടുവിൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.