കൊൽക്കത്ത: ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂർ തികയും മുമ്പ് പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രണോ മിത്ര ആരോപിച്ചു.
ബാരാനഗർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അവർ ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 'അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്‍റെ വാഹനത്തിന് അകത്തുവരെ കയറി. പക്ഷേ, പ്രവർത്തകർ സംരക്ഷിച്ചതിനാൽ എന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല' -ആക്രമണത്തിനുശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ചൊവ്വാഴ്ച 'ഇന്ത്യ ടുഡേ'ക്ക് നൽകിയ അഭിമുഖത്തിൽ പ്രാണോ മിത്ര പറഞ്ഞിരുന്നു. 'ഞാൻ ബംഗാൾ സിനിമയിലെ താരമാണ്. എന്നാൽ, ഒരു ബി.ജെ.പി നേതാവ് എന്ന നിലയിൽ എന്‍റെ ജീവൻ അപകടത്തിലാണ്. എല്ലാ ദിവസവും ആ പേടിയോടെയാണ് ഞാൻ സുവർണ ബംഗാൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ജനങ്ങൾക്കിടയിേലക്ക് ഇറങ്ങുന്നത്' -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.