മൂന്നു വർഷത്തിനിടെ പാചകവാതകവില വർധിപ്പിച്ചത് 32 തവണ

ന്യൂഡൽഹി: രാജ്യത്ത് മൂന്നു വർഷത്തിനിടെ 32 തവണ പാചകവാതക വില വർധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വർഷത്തിനിടെ സിലിണ്ടറിനു 350 രൂപയോളമാണ് വർധിപ്പിച്ചത്.

അതേസമയം, നിർത്തലാക്കിയ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല. 2017-18ൽ 23,464 കോടിയും, 2018-19ൽ 37,209 കോടിയും, 2019-20ൽ 24,172 കോടിയും, 2020-21ൽ 11,896 കോടി രൂപയും കേന്ദ്രസർക്കാർ പാചകവാതക സബ്‌സിഡിയായി നൽകിയപ്പോൾ 2021-22ൽ ഇത് 242 കോടി രൂപ മാത്രമായി കുറഞ്ഞുവെന്നും കേന്ദ്രം നൽകിയ മറുപടിയിൽ പറയുന്നു.

Tags:    
News Summary - Cooking gas prices have been increased 32 times in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.