ഇന്ത്യയിലെ പ്രമുഖർ കൊല്ലപ്പെട്ട ആകാശ അപകടങ്ങർ

ഊട്ടിയിലെ കൂനൂരിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണ് പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ ദാരുണമായി കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇതിനു മുമ്പും രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ഹെലികോപ്കടർ അപകടങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ചിലത്;

Full View

1973 മെയ്​ 30: ഇന്ദിര ഗാന്ധി ഉരുക്ക്​ മന്ത്രിയായിരുന്ന മോഹൻ കുമാരമംഗലം സഞ്ചരിച്ച ഇന്ത്യൻ എയർലൈൻസ്​ വിമാനം ന്യൂദൽഹി പാലം വിമാതാവളത്തിന്​ സമീപത്തുവെച്ച്​ തകർന്നു വീണു.അദ്ദേഹമുൾപ്പെടെ 48 പേർക്കാണ്​ അന്ന്​ ജീവഹാനി സംഭവിച്ചത്​.

1980 ജൂൺ 23: ഇന്ദിര ഗാന്ധിയുടെ രാഷ്​ട്രീയ പിൻഗാമിയാകേണ്ടിയിരുന്ന അവരുടെ ചെറിയ പുത്രൻ സഞ്​ജയ്​ ഗാന്ധി ന്യൂദൽഹി സഫ്​ദർജങ്​ എയർപോർട്ടിൽ നിന്നും സ്വയം പറത്തിയ ചെറുവിമാനം പറന്നുയർന്ന ഉടനെ തകർന്നു വീണ്​ കൊല്ലപ്പെട്ടു.

Full View

1994 ജൂലൈ 9: പഞ്ചാബ്​ ഗവർണറായിരുന്ന സുരേന്ദ്രനാഥും ഒൻപത്​ കുടുബാംഗങ്ങളും ചണ്ഡീഗഡിൽ നിന്നും കുളുവിലേക്ക്​ സഞ്ചരിച്ച പതിനാലു​േപർക്ക് സഞ്ചരിക്കാവുന്ന ബീച്ച്​ക്രാഫ്​റ്റ്​ വിമാനം കനത്ത മഞ്ഞിൽപെട്ട്​ പൈലറ്റിന്​ ​ട്രാക്ക്​ കാണാൻ കഴിയാതെ ഹിമാചലിലെ കംറൂനാഗ്​ കുന്നിൽ ഇടിച്ചു തകരുകയായിരുന്നു.അപകടത്തിൽ 12 പേർ കൊല്ല​െപട്ടു.

1997 നവംബർ 14: മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എൻ.വി.എൻ.സോമുവും മൂന്ന്​ ഉന്നത സൈനിക ഉദ്യോഗസ്​ഥരും ഉൾപ്പെടെ നാലുപേർ അരുണാചലിലെ തവാങിനു സമീപം ഹെലികോപ്​റ്റർ മൂടൽ മഞ്ഞിൽ തകർന്ന്​ വീണ്​ കൊല്ലപ്പെട്ടു.രണ്ടു ദിവസത്തെ വടക്കു കിഴക്കൻ സൈനിക മേഖല സന്ദർശനത്തിനിറങ്ങിയതായിരുന്നു അദ്ദേഹവും സംഘവും.

2001 മെയ്​ 8: അരുണാചൽ വിദ്യാഭ്യാസ മന്ത്രി ദേര നാതുങ്​ ഉൾപ്പെടെ ആറു പേർ തവാങിൽ ഹെലികോപ്​റ്റർ തകർന്ന്​ കൊല്ലപ്പെട്ടു. തവാങ്​,കിഴക്കൻ കാമെൻങ്​ ജില്ലകളിലെ വിദ്യാഭാസ സ്​ഥാപനങ്ങൾ സന്ദർശിക്കാനിറങ്ങിയതായിരുന്നു.

2001 സെപ്​റ്റംബർ 30: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസി​െൻറ കരുത്തുറ്റ നേതാവുമായിരുന്ന ഗ്വാളിയോർ രാജകുടുംബാംഗം മാധവ റാവു സിന്ധ്യയും അദ്ദേഹത്തി​െൻറ പ്രൈവറ്റ്​ സെക്രട്ടറി,പത്രപ്രവർത്തകർ എന്നിവരും ഉൾപ്പെട്ട എട്ടങ്ങസംഘം സഞ്ചരിച്ച വിമാനം ഉത്തർ പ്രദേശിലെ മൈനിപൂരിൽ തകർന്ന്​ വീണ്​ എല്ലാവരും കൊല്ലപ്പെട്ടു.തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു സിന്ധ്യ.ഒരു ഞായറാഴ്​ച വൈകുന്നേരമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തം.

2002 മാർച്ച്​ 3: മുൻ ​േലാകസഭാ സ്​പീക്കർ ജി.എം.സി. ബാലയോഗി സഞ്ചരിച്ച ഹെലികോപ്​റ്റർ ആന്ധ്രയിലെ വെസ്​റ്റ്​ ഗോദാവരിയിൽ തകർന്ന്​ അദ്ദേഹവും പൈലറ്റും കൊല്ലപ്പെട്ടു. സ്വന്തം ഹെലികോപ്​റ്ററിൽ ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ കോപ്​റ്റർ തെങ്ങിലിടിച്ച്​ മൽസ്യം വളർത്തുന്ന കുളത്തിലേക്ക്​ വീഴുകയായിരുന്നു.

2004 ഏപ്രിൽ 17: പ്രശസ്ത തെന്നിന്ത്യൻ സിനിമ താരം സൗന്ദര്യ സഹോദരൻ അമർനാഥിനൊപ്പം കരിംനഗറിൽനിന്ന് ബംഗളൂരുവിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്ടർ തകർന്ന് വീണ് കൊല്ലപ്പെട്ടു.

2004 സെപ്​റ്റംബർ 22: മേഘാലയ മ​ന്ത്രി സി. സങ്​മയും രണ്ട് എംപിമാരും ഉൾപ്പെടെ പത്തുപേർ മേഘാലയിൽ ഹെലികോപ്​റ്റർ തകർന്ന്​ കൊല്ലപ്പെട്ടു.

2005 മാർച്ച്​ 31: ഹരിയാന മന്ത്രിമാരായ ഒ.പി. ജിൻഡാൽ,സുരേന്ദ്ര സിങ്​ ഉൾപ്പെടെ മൂന്നുപേർ ഒൗദ്യോഗിക യാത്രക്കിടെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഹെലികോപ്​റ്റർ തകർന്ന്​ കൊല്ലപ്പെട്ടു. കോപ്​റ്ററി​െൻറ എഞ്ചിൻ തകരായിരുന്നു ദുരന്തത്തിനു കാരണം.

2009 സെപ്​റ്റംബർ 2: ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ. എസ്.​ രാജശേഖര റെഡ്ഡി ഉൾപ്പെടെ അഞ്ച്​ പേർ ചിറ്റൂർ ജില്ലയിലെ രുദ്രകോണ്ട നല്ലമലക്കാട്ടിൽഹെലികോപ്​റ്റർ തകർന്നു കൊല്ലപ്പെട്ടു.ഹൈദരാബാദ്​ ബീഗംപേട്ടിൽ നിന്നും പൊങ്ങിയ കോപ്​റ്റർ കാലത്ത്​ ഒൻപത്​ മണിയോടെ ടഡാറിൽ നിന്നും അപ്രത്യക്ഷമായി.മോശം കാലാവസ്​ഥ കാരണം റൂട്ട്​ തെറ്റി പറത്തിയതാണ്​ ദുരന്തത്തിലെത്തിച്ചത്​.

2011 ഏപ്രിൽ 30: അരുണാചൽ പ്രദേശ്​ മുഖ്യമന്ത്രി ദോർജി ഖണഠു ഉൾപ്പെടെ അഞ്ചുപേർ മലമടക്കുകളിൽ ഹെലികോപ്​റ്റർ തകർന്നു കൊല്ലപ്പെട്ടു.

Tags:    
News Summary - Coonoor helicopter crash brings India to tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.