മുംബൈ: ഗുണ്ടാനേതാവിന്‍റെ ജന്മദിനം ആഘോഷ ചടങ്ങിൽ പെങ്കടുക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായതോടെ മുതിർന്ന പൊലീസ് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കേക്ക് മുറിക്കുന്നതിന്‍റെ ഉൾപ്പെടെ ചിത്രങ്ങൾ വൈറലായി മണിക്കൂറുകൾക്കകമാണ് നടപടി.
കൺട്രോൾ റൂമിലേക്കാണ് സ്ഥലംമാറ്റം. ജോഗേശ്വരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് മഹേന്ദ്ര നെർലേക്കർ. കലാപം, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ഇയാൾ ജന്മദിനം ആഘോഷിക്കുന്നതാണ് വിഡിയോ. മുതിർന്ന പൊലീസ് ഇൻസ്പെക്ടറായ മഹേന്ദ്ര നെർലേക്കർ പ്രതിയായ ഡാനിഷ് ഷെയ്ക്കിന്റെ വായിൽ കേക്ക് വെച്ചുനൽകുന്നതാണ് പ്രചരിക്കുന്ന ചിത്രം.
ദിവസങ്ങൾക്ക് മുമ്പുള്ളതാണ് ആഘോഷം. എന്നാൽ, ചിത്രങ്ങൾ വ്യാഴാഴ്ചയോടെയാണ് വൈറലായത്. ജോേഗശ്വരി ഹൗസിങ് സൊസൈറ്റിലായിരുന്നു ജന്മദിന ആഘോഷം. ആഘോഷത്തിൽ പൊലീസുകാരനും പങ്കുചേരുകയായിരുന്നു. സംഭവത്തിൽ നെർലേക്കർ പ്രതികരിക്കാൻ തയാറായിട്ടില്ല. സംഭവത്തിൽ ഡിവിഷനൽ അസിസ്റ്റന്‍റ് കമീഷണർ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
ജന്മദിനാഘോഷത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ബി.ജെ.പി എം.പി കിരിത് സോമയ്യ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സർക്കാറിനും പൊലീസിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.