നജീബിന്‍െറ വീട്ടിലെ റെയ്ഡ്;  പൊലീസ് നടപടിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ വീടില്‍ റെയ്ഡ് നടത്തി വീട്ടിലുള്ളവരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധം ശക്തം. ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് വന്‍ പൊലീസ് സന്നാഹം ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള നജീബിന്‍െറ വീട്ടിലും അമ്മാവന്‍ അഷ്റഫ് ഖാദിരിയുടെ വീട്ടിലും റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍നിന്നുള്ള അന്വേഷണസംഘത്തിന് പുറമെ ബദായൂന്‍ പൊലീസും റെയ്ഡില്‍ പങ്കെടുത്തു. വീടുകളില്‍ അതിക്രമിച്ച് കയറിയ സംഘം എവിടെയാണ് നജീബിനെ ഒളിപ്പിച്ചുവെച്ചതെന്ന് ചോദിച്ച് വീട്ടിലുള്ളവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. മുതിര്‍ന്നവരെയും സ്ത്രീകളെയും പൊലീസ് വെറുതെവിട്ടില്ല. നജീബിനെ ഒളിപ്പിച്ചുവെച്ചത് എവിടെയാണെന്ന് വ്യക്തമാക്കിയില്ളെങ്കില്‍ കടുത്ത പ്രയാസം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. വീടിന്‍െറ മുക്കുമൂലകളില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയാണ് പൊലീസ് മടങ്ങിയതെന്ന് അഷ്റഫ് പറഞ്ഞു. 

അതേസമയം, കൈയേറ്റം നടത്തിയിട്ടില്ളെന്നും നജീബിനെക്കുറിച്ച് വീട്ടുകാര്‍ക്കറിയാം എന്ന വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസ് നടപടിയില്‍ ജെ.എന്‍.യുവിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു. എസ്.ഐ.ഒവിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡല്‍ഹി പൊലീസിന്‍െറ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - cops 'raid' Najeeb Ahmed's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.