ന്യൂഡൽഹി: എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാെൻറ സഹായിയുടെ വസതിയിൽ നടന്ന റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും നോട്ട് എണ്ണുന്ന മെഷീനും പിടിച്ചെടുത്തു.
അമാനത്തുല്ല ഖാെൻറ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വസതിയിലാണ് ഡൽഹി പൊലീസിലെ ആൻറി കറപ്ഷൻ ബ്രാഞ്ച്(എ.സി.ബി)റെയ്ഡ് നടത്തിയത്. സാകിർ നഗർ, ബട്ല ഹൗസ്, ജാമിയ നഗർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഖാൻ ഉൾപ്പെട്ട 2020ലെ വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ റെയ്ഡ് നടത്തിയിരിക്കുന്നത്.
ജാമിയ നഗറിലെ ഹാമിദ് അലിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. തിര നിറച്ച ബെറേറ്റ തോക്കാണ് പിടിച്ചെടുത്തതെന്ന് എ.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു. എ.എ.പി നേതാവിെൻറ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഹാമിദ് അലി ആണ്.
വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അമാനത്തുല്ല ഖാനെ എ.സി.ബി ചോദ്യം ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായത്. ഒഖ്ല എം.എൽ.എ ആയ ഖാൻ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.